ചാലക്കുടി: മാരാംകോട് കുടില്‍ക്കെട്ടി താമസിക്കുന്ന അരേക്കാപ്പ്, വീരാന്‍കുടി ഉന്നതികളിലെ ആദിവാസി കുടുംബങ്ങളെ സംരക്ഷിക്കുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പത്തുദിവസത്തിനകം തിരുവനന്തപുരത്ത് ഉന്നതാധികാര സമിതിയുടെ യോഗം ചേരുമെന്ന് പട്ടികജാതി വികസന മന്ത്രി കെ.എ.തുളസി പറഞ്ഞു.
കോടശേരി പഞ്ചായത്തിലെ മാരാങ്കോട് നടന്ന വിവിധ പട്ടികജാതി-വര്‍ഗ, ജനപ്രതിനിധി, ഉദ്യോഗസ്ഥയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടിനുവേണ്ടി ചിലര്‍ നടത്തിയ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയുടെ തിക്തഫലമാണ് മാരാംകോട് എത്തിയ ആദിവാസികള്‍ അനുഭവിക്കുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇലക്ഷനോ വോട്ടോ നേക്കാതെ അടിസ്ഥാന വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി തുടര്‍ന്നു പറഞ്ഞു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് സനീഷ്കുമാര് ജോസഫ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു.
വെട്ടവും പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യവും ഇല്ലാതെയാണ് 44 കുടുംബങ്ങള്‍ മാരാംകോട് ഉന്നതിയില്‍ കുടില്‍കെട്ടി താമസിക്കുന്നതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ജാന്‍സി പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണന്, ട്രൈബല്‍ ജില്ലാ ഓഫീസര്‍ ആര്. സിന്ധു, ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശന്, തഹസില്‍ദാര്‍ കെ.എ. ജേക്കബ്, വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.